ഗായിക ഉമാ രമണന് അന്തരിച്ചു
Thursday, May 2, 2024 8:28 AM IST
ചെന്നൈ: ചലച്ചിത്ര പിന്നണി ഗായിക ഉമാ രമണന്(72) വിടവാങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നുയായിരുന്നു അന്ത്യം. ശവസംസ്കാരം പിന്നീട്.
1977ല്‍ ശ്രീ കൃഷ്ണ ലീലയില്‍ "മോഹനന് കണ്ണന് മുരളി' എന്ന ഗാനത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്തെത്തിയ അവര്‍ നിരവധി ഹിറ്റു ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്.
1980ല്‍ പുറത്തിറങ്ങിയ "നിഴലുകള്‍' എന്ന ചിത്രത്തിലെ "പൂങ്കാതാവേ താല് തിരവായ്' എന്ന ചിത്രത്തിലെ ഇളയരാജയുടെ ഗാനം ആലപിച്ചത് അവരെ ശ്രദ്ധേയയാക്കി. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന "ഭൂപാലം ഇസൈയ്ക്കും', "അന്തരാഗം കേള്‍ക്കും കാലം', "പൂ മാനേ' തുടങ്ങിയവ ഉമയുടെ ശ്രദ്ധേയ ഗാനങ്ങളാണ്.
നടന് വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്കിയ "കണ്ണും കണ്ണുംതാന്‍ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള ഉമ 6,000-ലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ഭര്‍ത്താവ് എ.വി. രമണനൊപ്പം നിരവധി സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. മകന് വിഘ്നേഷ് രമണന്.