ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ല: ചാണ്ടി ഉമ്മൻ
Wednesday, May 1, 2024 4:58 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ. കുടുംബവുമായി ചേർന്നെടുത്ത തീരുമാനമാണ് ഉമ്മൻ ചാണ്ടിക്ക് വാക്സിൻ നൽകേണ്ട എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. വാക്സിന്റെ പാർശ്വഭലങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനു പിന്നാലെയാണ് ചാണ്ടിയുടെ പ്രതികരണം.
നേരത്തേ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ഒരു ഓൺലൈൻ മാധ്യമം രംഗത്തെത്തിയിരുന്നു. താൻ പിതാവിനെ രക്ഷിക്കാനാണ് ശ്രമിച്ചത്. കൊവിഡ് വാക്സിൻ നിർമാതാക്കൾ തന്നെ ഗുരുതര പാർശ്വ ഫലം ഉണ്ടാക്കുമെന്ന് സമ്മതിച്ച സന്ദർഭത്തിൽ അത് തെളിഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ച ഒൺലൈൻ മാധ്യമം മാപ്പു പറയണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
കൊവീക്ഷീൽഡ് വാക്സിന് പാർശ്വഭലങ്ങളുള്ളതായി വാക്സിൻ നിർമിച്ച കമ്പനിയായ ആസ്ട്രസെനെക യുകെ കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ അറിയിച്ചിരുന്നു. ഉപഭോക്താക്കളിൽ ചിലരിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാനും രക്തം കട്ടപിടിക്കാനും സാധ്യതയുണ്ടെന്നുമാണ് കോടതിയിൽ കമ്പനി അറിയിച്ചത്.