സിദ്ധാർഥന്റെ മരണം; ജാമ്യഹർജി മേയ് പത്തിലേക്ക് മാറ്റി
Tuesday, April 30, 2024 6:24 PM IST
കൊച്ചി : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യഹർജി മേയ് പത്തിന് പരിഗണിക്കും.
കേസിൽ റിമാൻഡിലുള്ള മാനന്തവാടി സ്വദേശി അരുൺ അടക്കം എട്ടു പ്രതികൾ നൽകിയ ജാമ്യഹർജിയാണ് കോടതി പരിഗണിച്ചത്. ക്രൂരമായ ആക്രമണമാണ് പ്രതികൾ നടത്തിയതെന്ന് ജാമ്യഹർജി പരിഗണിച്ചപ്പോൾ സിബിഐ കോടതിയെ അറിയിച്ചു.
ജാമ്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അറുപത് ദിവസത്തിലേറെയായി റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.