എസ്എസ്എല്‍സി ഫലം മേയ് എട്ടിന്; ഹയര്‍ സെക്കന്‍ഡറി ഫലം ഒമ്പതിന്
Tuesday, April 30, 2024 3:18 PM IST
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് എട്ടിന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിനാണ് ഫലം പുറത്തുവിടുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും.
കഴിഞ്ഞവര്‍ഷം മേയ് 19നായിരുന്നു എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടന്നത്. പതിനൊന്നു ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
ഏപ്രിൽ മൂന്നു മുതൽ 20 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടന്നത്. 70 ക്യാമ്പുകളിലായി 10,500 അധ്യാപകര്‍ പങ്കെടുത്ത് റിക്കാര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.
മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈമാസം 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു.
പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.