മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി എ​ഫ്സി-​മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഫൈ​ന​ൽ. ഗോ​വ​യ്ക്കെ​തി​രേ ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്‍റെ ജ​യ​ത്തോ​ടെ​യാ​ണ് മും​ബൈ സി​റ്റി ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​ത്.

ജോ​ർ​ജ് പെ​രേ​ര ഡി​യ​സ് (69), ലാ​ലി​യ​ൻ​സു​ല ചാ​ങ്തെ (83’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി മും​ബൈ സി​റ്റി 5-2ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. ആ​ദ്യ​പാ​ദ​ത്തി​ൽ 90 മി​നി​റ്റ് വ​രെ ര​ണ്ടു ഗോ​ളി​നു പി​ന്നി​ൽ നി​ന്ന മും​ബൈ സി​റ്റി മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ് ജ​യി​ച്ച​ത്.

നാ​ലി​ന് കോ​ൽ​ക്ക​ത്ത​യി​ലെ സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ-​മും​ബൈ സി​റ്റി ഫൈ​ന​ൽ.