മധ്യപ്രദേശിലും സൂറത്ത് മോഡൽ നാടകം; കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു, ബിജെപിയിലേക്ക്
Monday, April 29, 2024 2:03 PM IST
ഭോപ്പാൽ: സൂറത്ത് മോഡല്‍ രാഷ്ട്രീയനീക്കം മധ്യപ്രദേശിലെ ഇന്‍ഡോറിലും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ബിജെപി എംഎല്‍എ രമേഷ് മെന്‍ഡേലക്കൊപ്പമെത്തിയാണ് ബാം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
അക്ഷയ്ക്കൊപ്പം കൂടുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. അക്ഷയ്ക്കൊപ്പമുള്ള ചിത്രം ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയ ട്വിറ്ററില്‍ പങ്കുവച്ചു.
ബിജെപിയുടെ സിറ്റിംഗ് എംപി ശങ്കര്‍ ലാല്‍വാനിക്കെതിരെയാണ് ബാമിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. മേയ് 13നാണ് ഇവിടെ വോട്ടെടുപ്പ്.