മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Monday, April 29, 2024 7:46 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. അഴിമുഖത്തെ ശക്തമായ തിരയില്‍ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് പേര് നീന്തി രക്ഷപ്പെട്ടു. ജോണിക്ക് രക്ഷപെടാനായില്ല.