സി​ൽ​ഹ​റ്റ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ വ​നി​താ ട്വ​ന്‍റി-20​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം. 44 റ​ണ്‍​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സ്കോ​ർ:- ഇ​ന്ത്യ 145-7 (20), ബം​ഗ്ലാ​ദേ​ശ് 101-8 (20).

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്കാ​യി ഷ​ഫാ​ലി വ​ർ​മ്മ​യും (31) യാ​സ്തി​ക ഭാ​ട്ടി​യ​യും (36) ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും (30) ഭേ​ദ​പ്പെ​ട്ട പ്ര​ട​നം കാ​ഴ്ച വ​ച്ചു. റി​ച്ച ഗോ​ഷ് 23 റ​ണ്‍​സും നേ​ടി. മ​ല​യാ​ളി താ​രം സ​ജ​ന സ​ജീ​വ് 11 പ​ന്തി​ൽ 11 റ​ണ്‍​സെ​ടു​ത്തു. സ​ജ​ന​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​നാ​യി റ​ബീ​യ ഖാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ മ​റു​ഫ അ​ക്റ്റ​ർ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നാ​യി നി​ഗ​ർ സു​ൽ​ത്താ​ന അ​ർ​ധ സെ​ഞ്ചു​റി നേ​ടി. 48 പ​ന്തി​ൽ 51 റ​ണ്‍​സാ​യി​രു​ന്നു നി​ഗ​റി​ന്‍റെ സ​ന്പാ​ദ്യം. നി​ഗ​റി​നെ കൂ​ടാ​തെ മു​ർ​ഷി​ദ ഖാ​ത്തൂ​ണ്‍ (13), ഷോ​ർ​ണ അ​ക്റ്റ​ർ (11) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്.

ഇ​ന്ത്യ​യ്ക്കാ​യി രേ​ണു​ക താ​ക്കൂ​ർ സിം​ഗ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ പൂ​ജ വ​സ്ത്ര​ക​ർ ര​ണ്ട് വി​ക്ക​റ്റും നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ബൗ​ൾ ചെ​യ്ത അ​ഞ്ച് പേ​രും വി​ക്ക​റ്റ് നേ​ടി.