വടകരയിൽ രാത്രി പോളിംഗ്; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
Sunday, April 28, 2024 7:05 AM IST
കോഴിക്കോട്: വടകരയിൽ സിപിഎം അനുകൂല ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടിംഗ് അട്ടിമറിച്ചെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ പരാതി നൽകും.
മണ്ഡലത്തിൽ രാത്രി വൈകിയും പോളിംഗ് നടന്നത് അട്ടിമറിയാണെന്നും യുഡിഎഫ് അനുകൂല ബൂത്തുകളിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂർവം അട്ടിമറി നടത്താൻ ശ്രമിച്ചു എന്നാണ് യുഡിഫിന്റെ ആരോപണം.
വൈകുന്നേരം കൂടുതൽ വോട്ടർമാർ കൂട്ടത്തോടെ എത്തിയതാണ് പോളിംഗ് നീളാൻ കാരണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പരാതി കിട്ടിയാൽ പരിശോധിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ജയ് കൗൾ അറിയിച്ചിരുന്നു.