ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
Saturday, April 27, 2024 7:06 PM IST
സന: ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. യെമന്‍ തീരത്തിനു സമീപം ഇന്ത്യയിലേക്കുള്ള എണ്ണ കപ്പൽ ആക്രമിച്ച് ഹൂതി വിമതർ. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം.
റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്.
ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി കപ്പൽ യാത്ര തുടരുകയാണ്.
ഇറാന് പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ അടുത്തിടെ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.