നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
Friday, April 26, 2024 6:46 PM IST
നെടുമങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. 154-ാം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായത്.
വി. മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ബിഎൽഒയുമായി സിപിഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്.