മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
മീന്‍മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
Thursday, April 25, 2024 4:15 AM IST
കൊല്ലം: നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നുള്ള മീന്‍മുട്ടി വനമേഖലയില്‍ മനുഷ്യന്‍റെ അസ്തികളും തലയോട്ടിയും കണ്ടെത്തി.

ഇത് പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്.

ഇവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സംഭവസ്ഥലത്തിനു സമീപത്തായി പുരുഷന്‍റേതെന്നുകരുതുന്ന ഷര്‍ട്ടും അടി വസ്ത്രാവശിഷ്ടങ്ങളും ഏലസ്‌സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്.


കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. തൂങ്ങിമരിച്ചതാകാം എന്ന സംശയവുമുണ്ടാകുന്നുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<