മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Thursday, April 25, 2024 12:42 AM IST
ന്യൂഡൽഹി: നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ കരാല ഏരിയയിലെ ഫ്ലൈ ഓവറിലാണ് കഴിഞ്ഞദിവസം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.