തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് ബിനോയ് വിശ്വം
Wednesday, April 24, 2024 9:56 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതിന്റെ മുഖ്യഎതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരത്തെ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് പറഞ്ഞു.
ഒന്നാം സ്ഥാനത്ത് എൽഡിഎഫ് വരും. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർഥി രണ്ടാംസ്ഥാനത്ത് വരും. പ്രതാപം നഷ്ടപ്പെട്ട യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർഥ്യമാണ് പന്ന്യൻ പറഞ്ഞത്.
ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.