തരൂർ ചിത്രത്തിലില്ല; തിരുവനന്തപുരത്ത് മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ: പന്ന്യൻ
Wednesday, April 24, 2024 8:25 PM IST
തിരുവനന്തപുരം: വോട്ടെടുപ്പിന് ഒറ്റ ദിവസം മാത്രം ശേഷിക്കേ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എൽഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്റെ വിലയിരുത്തൽ.
ഇലക്ഷൻ പ്രചാരണത്തിന്റെ തുടക്കത്തിൽ മണ്ഡലത്തിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് ശശി തരൂർ പറഞ്ഞിരുന്നു.