ഷാഫി മാപ്പ് പറയണം; കെ.കെ.ശൈലജ നോട്ടീസ് അയച്ചു
Tuesday, April 23, 2024 9:08 PM IST
കോഴിക്കോട്: തനിക്കെതിരെ നടക്കുന്ന സൈബര് ആക്രമണങ്ങൾ ഷാഫി പറന്പിലിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ.ശൈലജ വക്കീൽ നോട്ടീസ് അയച്ചു.
യുഡിഎഫ് പ്രവര്ത്തകര് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പിന്വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് നോട്ടീസിലെ ആവശ്യം.
സൈബര് ആക്രണ കേസിലെ 16 കാര്യങ്ങള് വിശദീകരിച്ചുകൊണ്ടാണ് വക്കീല് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രചരിക്കുന്നവ പിൻവലിക്കാൻ തയാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.