ബസിൽ സ്ത്രീ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ: റി​സ​ർ​വേ​ഷ​ൻ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചു
ബസിൽ സ്ത്രീ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ: റി​സ​ർ​വേ​ഷ​ൻ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചു
Tuesday, April 23, 2024 7:41 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
കൊല്ലം: കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര​സ​ർ​വീ​സു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ റി​സ​ർ​വേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചു. ഫാ​സ്റ്റ് പാ​സ​ഞ്ച​ർ മു​ത​ലു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

ഓ​ൺ​ലൈ​നാ​യോ കൗ​ണ്ട​ർ മു​ഖേ​ന​യോ ടി​ക്ക​റ്റ് എ​ടു​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ സീ​റ്റു​ക​ൾ ല​ഭി​ക്കും. റി​സ​ർ​വേ​ഷ​ൻ സീ​റ്റു​ക​ൾ അനുവദിക്കുന്പോൾ സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പ​മു​ള്ള സീറ്റുകളോ ഇ​ട​ക​ല​ർ​ന്ന സീ​റ്റു​ക​ളോ ഇ​നി അ​നു​വ​ദി​ക്കു​ക​യി​ല്ല.

പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പ​മോ അ​ല്ലെ​ങ്കി​ൽ ഇ​ട​ക​ല​ർ​ന്ന സീ​റ്റോ സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് മൂ​ലം പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളും പു​രു​ഷ യാ​ത്ര​ക്കാ​രി​ൽ നി​ന്നു​ള്ള ശ​ല്യ​ങ്ങ​ളും സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്.

പു​രു​ഷ യാ​ത്ര​ക്കാ​രി​ൽ നി​ന്നും ബോ​ധ​പൂ​ർ​വമോ അ​ബോ​ധ​പൂ​ർ​വമോ ആ​യ കൈ​യേ​റ്റ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് സ്ത്രീ​ യാ​ത്ര​ക്കാ​രി​ൽ നി​ന്നും നി​ര​ന്ത​രം പ​രാ​തി​ക​ളും ഉ​ണ്ടാ​യി കൊ​ണ്ടി​രി​ക്ക​യാ​ണ്.


ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ക​ഴി​ഞ്ഞദി​വ​സം റി​സ​ർ​വേ​ഷ​ന് പു​തി​യ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ജ​ന​റ​ൽ സീ​റ്റു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് മൂന്ന്, നാല്, അഞ്ച്, എട്ട്, ഒന്പത്, 10, 13, 14, 15 എ​ന്നീ ന​മ്പ​രു​ക​ളി​ലു​ള്ള സീ​റ്റു​ക​ൾ സ്ത്രീ​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി നീക്കി​വ​യ്ക്ക​ണം. ഈ ​ന​മ്പ​ർ സീ​റ്റു​ക​ൾ യാ​തൊ​രു​കാ​ര​ണ​വ​ശാ​ലും പു​രു​ഷ യാ​ത്ര​ക്കാ​ർ​ക്ക് റി​സ​ർ​വേ​ഷ​ൻ ന​ല്ക​രു​ത്.

അം​ഗ​പ​രി​മി​ത​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, അ​ന്ധ​ർ എ​ന്നി​വ​ർ​ക്കാ​യി റി​സ​ർ​വേ​ഷ​നു​ണ്ടാ​യി​രു​ന്ന 21, 22, 26, 27, 31, 47, 52 എ​ന്നീ ന​മ്പ​ർ സീ​റ്റു​ക​ളി​ലേ​യ്ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ താ​ത്ക്കാ​ലി​ക​മാ​യി റ​ദ്ദ് ചെ​യ്തി​രി​ക്ക​യാ​ണ്. ഈ ​വി​ഭാ​ഗം​യാ​ത്ര​ക്കാ​ർ​ക്ക് ത​ത്ക്കാ​ലം സീ​റ്റ് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ന​ഷ്ട​മാ​യി​രി​ക്ക​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<