കോ​ഴി​ക്കോ​ട്: താ­​മ​ര​ശേ​രി ചു­​ര­​ത്തി­​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി­​യി­​ടി­​ച്ചു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ​രാ​ള്‍ മ​രി­​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​ല്ലി​പ്പൊ​യി​ല്‍ സ്വ​ദേ​ശി മ​ണ്ണാ​ട്ട് എ​ബ്ര​ഹാം ആ​ണ് മ​രി​ച്ച­​ത്.

ചു​രം ഒ​ന്നാം വ​ള​വി​ന് താ​ഴെ രാ​വി­​ലെ ആ­​റോ­​ടെ­​യാ​ണ് അ​പ­​ക​ടം. ലോ​റി​യും ബൈ​ക്കും ത­​മ്മി​ല്‍ കൂ​ട്ടി­​യി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു.

അ­​പ­​ക­​ട­​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ബ്ര​ഹാം സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.