ദുരഭിമാനക്കൊല: കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും മരിച്ചു
Tuesday, April 23, 2024 1:23 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാനക്കൊലക്ക് ഇരയായ യുവാവിന്റെ ഭാര്യയും മരിച്ചു. ആത്മഹത്യാശ്രമത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശർമിള (19) ആണ് മരിച്ചത്.
ശർമിളയുടെ ഭർത്താവ് പള്ളിക്കരണൈ സ്വദേശി പ്രവീൺ ഫെബ്രുവരി 24നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശർമിളയുടെ സഹോദരൻ അടക്കം അഞ്ചു പേർ പ്രതികളാണ്.
യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ശാർമിളയുടെ സഹോദരൻ ദിനേശും നാല് സുഹൃത്തുക്കളും പ്രവീണിനെ കൊലപ്പെടുത്തി എന്നാണ് കേസ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056, 0471-2552056)