രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു; ബിജെപി പരാതി നൽകി
Tuesday, April 23, 2024 1:11 AM IST
ന്യൂഡൽഹി: ഭാഷയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പരാജയം മുന്നിൽക്കണ്ടാണ് രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് തരുൺ ചുഗ് പറഞ്ഞു. പശ്ചിമ ബംഗാളിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് കൊള്ളക്കാർക്ക് നൽകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.