ആലപ്പുഴയിൽ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു
Monday, April 22, 2024 10:34 AM IST
ചേർത്തല: ആലപ്പുഴയിൽ ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഏഴിന് ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപമാണ് സംഭവം. ഏറനാട് ട്രെയിനിൽനിന്നാണ് അനന്തു വീണത്.