നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; കൗമാരക്കാരന് ദാരുണാന്ത്യം
Monday, April 22, 2024 9:21 AM IST
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൗമാരക്കാരൻ മരിച്ചു. ചിറയിൻകീഴ് പെരുങ്ങുഴി പൊന്നുകെട്ടിയ വിളാകത്തിൽ സുജിത്ത്-ജയ ദന്പതികളുടെ മകൻ ഇന്ദ്രജിത്ത് (19) ആണ് മരിച്ചത്.
അർധരാത്രി 12 ഓടെ മംഗലപുരം ശാസ്തവട്ടത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് റോഡ് വശത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മംഗലപുരം പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.