പെരുമാറ്റ ചട്ടലംഘനം: തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി
Sunday, April 21, 2024 6:54 PM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നൽകി.
കുടുംബശ്രീയുടെ പേരിൽ ലഘുലേഖകൾ അടക്കം തയാറാക്കി വോട്ട് തേടുന്നു എന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലാണ് പരാതി നൽകിയത്. നേരത്തെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിനെ ജില്ലാ വരണാധികാരി താക്കീത് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നാരോപിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് അന്ന് താക്കീത് ലഭിച്ചത്.