എ​സ്എ​സ്എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി; ഫ​ലം മേ​യ് ആ​ദ്യ​വാ​രം
എ​സ്എ​സ്എ​ല്‍​സി മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി; ഫ​ലം മേ​യ് ആ​ദ്യ​വാ​രം
Sunday, April 21, 2024 2:09 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ശ​നി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 19-നാ​യി​രു​ന്നു ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ക്യാ​മ്പ് ഓ​ഫീ​സ​ര്‍​മാ​ര​ട​ക്കം 10,500 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്ത് റെ​ക്കോ​ര്‍​ഡ് വേ​ഗ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 70 ക്യാ​മ്പി​ലാ​യി ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് മൂ​ല്യ​നി​ര്‍​ണ​യം ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ്രേ​സ് മാ​ര്‍​ക്ക് എ​ന്‍​ട്രി നി​ല​വി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.


അ​തേ​സ​മ​യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ല്യ​നി​ര്‍​ണം ഒ​രാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കും. 77 ക്യാ​മ്പു​ക​ളി​ലാ​യാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ന്നു​വ​രു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ല​വും പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<