രേഖകളില്ലാതെ 40 ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തി; രണ്ട് പേര് പിടിയില്‍
Sunday, April 21, 2024 12:42 PM IST
പാലക്കാട്: രേഖകളില്ലാത്ത 40 ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് പേര് പാലക്കാട്ട് പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്കര്‍, ചവാന് സച്ചിന് എന്നിവരാണ് പിടിയിലായത്.
ലഹരിവിരുദ്ധ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. വാളയാറില്‍ നടത്തിയ പരിശോധനയിലാണ് വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത്.
തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന് സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്നു.
ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നത്. കുഴല്‍പ്പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരും.