ഇടുക്കിയില്‍ ബിജെപിയുടെ തെര. കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍
Sunday, April 21, 2024 9:07 AM IST
ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍. പാലക്കുഴ പഞ്ചായത്തിലെ ബിജെപി കമ്മിറ്റി നിര്‍മിച്ച താത്ക്കാലിക തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് നശിപ്പിക്കപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് ഓഫീസ് തീയിട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായ പ്രദേശമാണിത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുകൂട്ടര്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.