അപകീർത്തികരമായ പരാമർശം; കർണാടക ബിജെപി അധ്യക്ഷനെതിരെ കേസ്
Sunday, April 21, 2024 12:52 AM IST
ബംഗുളൂരു: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയ്ക്കെതിരെ കേസ്. കോൺഗ്രസ് പാർട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം മല്ലേശ്വരം പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.