കട്ടപ്പനയില്‍ കാട്ടുപന്നി കിണറ്റില്‍ വീണു
Saturday, April 20, 2024 12:41 PM IST
ഇടുക്കി: കട്ടപ്പനയില്‍ കാട്ടുപന്നി കിണറ്റില്‍ വീണു. കട്ടപ്പന സ്വദേശി ബേബിച്ചന്റെ കിണറ്റിലാണ് പന്നി വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് കിണറ്റിനുള്ളില്‍ പന്നിയെ കണ്ടത്. ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പന്നിയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തേക്കടിയില്‍നിന്നുള്ള പ്രത്യേക സംഘം എത്തിയ ശേഷം പന്നിയെ വെടിവച്ചു കൊന്നേക്കും.