ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Saturday, April 20, 2024 3:46 AM IST
കൊച്ചി: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഷൈലജയ്ക്കെതിരേ നടക്കുന്നത് ഏറ്റവും മോശമായ ആക്രമണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. വടകരയില്‍ ഷൈലജയുടെ വിജയം ഉറപ്പാണ്.
അധിക്ഷേപിച്ചവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കും. യുഡിഎഫ് നേതാക്കള്‍ ഈ വിഷയത്തില്‍ അപലപിക്കില്ല. കാരണം അവരാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും വൃന്ദാ കാരാട്ട് ആരോപിച്ചു.