തി­​രി­​ച്ച­​ടി­​ച്ച് ഇ​സ്ര­​യേ​ല്‍; ഇ­​റാ­​ന്‍റെ ത­​ന്ത്ര­​പ്ര​ധാ­​ന ന­​ഗ­​ര­​ത്തി​ല്‍ മി­​സൈ​ല്‍ ആ­​ക്ര­​മ­​ണം
തി­​രി­​ച്ച­​ടി­​ച്ച് ഇ​സ്ര­​യേ​ല്‍; ഇ­​റാ­​ന്‍റെ ത­​ന്ത്ര­​പ്ര​ധാ­​ന ന­​ഗ­​ര­​ത്തി​ല്‍ മി­​സൈ​ല്‍ ആ­​ക്ര­​മ­​ണം
Friday, April 19, 2024 1:56 PM IST
ടെ​ഹ്‌­​റാ​ന്‍: പ­​ശ്ചി­​മേ­​ഷ്യ­​യി​ല്‍ ഇ​സ്ര​യേ​ല്‍­-​ഇ​റാ​ന്‍ സം­​ഘ​ര്‍­​ഷം രൂ​ക്ഷ­­​മാ­​കു​ന്നു. ഇ­​റാ­​ന്‍റെ ആ­​ണ­​വാ​യു­​ധ കേ­​ന്ദ്ര­​ങ്ങ​ള്‍ അ­​ട­​ക്ക­​മു​ള്ള ഇ­​സ്­​ഫ­​ഹാ​ന്‍ ന­​ഗ­​ര​ത്തി​ന് നേ­​രെ­ ഇ​സ്ര­​യേ​ല്‍ മി­​സൈ​ല്‍ ആ­​ക്ര​മ­​ണം ന­​ട­​ത്തി­​യെ­​ന്ന് വാ​ര്‍­​ത്താ ഏ­​ജ​ന്‍­​സി​യാ​യ റോ­​യി­​ട്ടേ­​ഴ്‌­​സ് റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​തു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ അ​ട​ക്കം സ്‌­​ഫോ​ട​ന ശ​ബ്ദ​ങ്ങ​ള്‍ കേ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ­​ധ്യ­​മ­​ങ്ങ­​ളും വ്യ­​ക്ത­​മാ​ക്കി. ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ വ്യോ​മ​ഗ​താ​ഗ​തം ഇ​റാ​ന്‍ നി​ര്‍­​ത്തി­​വ­​ച്ചി­​ട്ടു​ണ്ട്. നി​ര​വ​ധി പ്ര​വി​ശ്യ­​ക​ളി​ല്‍ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ­​ന­​ങ്ങ­​ളും സ​ജ്ജ​മാ­​ക്കി­​യി­​ട്ടു­​ണ്ട്.

എ­​ന്നാ​ല്‍ ഇ­​സ്­​ഫ­​ഹാ​ന്‍ ന­​ഗ­​ര​ത്തി​ൽ ഡ്രോ​ണ്‍ ആ­​ക്ര​മ­​ണം മാ­​ത്ര­​മാ­​ണ് ന­​ട­​ന്ന­​തെ­​ന്നാ­​ണ് ഇ­​റാ­​ന്‍റെ വാ​ദം. ല­​ക്ഷ്യ­​സ്ഥാ​ന­​ത്ത് എ­​ത്തു­​ന്ന­​തി­​ന് മു­​മ്പ് ഡ്രോ­​ണു­​ക​ള്‍ ത­​ക​ര്‍­​ത്തെ​ന്നും ഇ­​റാ​ന്‍ അ­​വ­​കാ­​ശ­​പ്പെ­​ട്ടു.


ആ­​ണ­​വകേ­​ന്ദ്ര­​ങ്ങ​ള്‍ സു­​ര­​ക്ഷി­​ത­​മാ­​ണെ​ന്നും ഇ­സ്രയേൽ പ്ര­​കോ­​പ­​ന­​മു­​ണ്ടാ​ക്കി­​യ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ തി­​രി​ച്ച­​ടി ന​ല്‍­​കു­​മെ­​ന്നും ഇ­​റാ​ന്‍ പ്ര​തി­​രോ­​ധ­​മന്ത്രാലയം അ­​റി­​യി​ച്ചു. എ­​ന്തോ­​ക്കെ നാ­​ശ­​ന­​ഷ്ട­​മു­​ണ്ടാ­​യെ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല.

സി​റി​യ​യി​ലെ ഇ​റാ​ന്‍ എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ­​ക്ര­​മ­​ണ­​ത്തി­​ന് പ്ര​തി​കാ­​ര­​മാ​യി ഇ​സ്ര​യേ​ലി​നെ​തി​രെ ഇ​റാ​ന്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു­​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് ഇ​റാ​ന്‍ ജ​ന​റ​ല്‍​മാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു­​ന്നു. നൂ­​റ് ക​ണ​ക്കി​ന് ഡ്രോ​ണു​ക​ളും ബാ​ലി​സ്റ്റി​ക്, ക്രൂ​യി​സ് മി​സൈ­​ലു­​ക­​ളു­​മാ​ണ് ഇ​സ്ര​യേ​ലി​ന് നേ​രെ ഇ​റാ​ന്‍ പ്ര​യോ​ഗി​ച്ച­​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<