കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
Friday, April 19, 2024 7:54 AM IST
കൊല്ലം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകളെ പാര്‍ലമെന്റിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
കേരളത്തിന്റെ വികസനത്തിനു വേണ്ടി അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അന്താരാഷ്ട വിഷയങ്ങളില്‍ ഭാരതത്തിന്റെ നിലപാടിനായി ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളില്‍ ജനങ്ങള്‍ക്ക് രാഷ്ടീയ വിശ്വാസം ഇല്ലാതായിരിക്കുന്നു. കേരളത്തില്‍ സഹകരണ മേഖലയില്‍ വലിയ അഴിമതി നടക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്ന് 90 കോടി അഴിമതി പണം കേന്ദ്രം പിടിച്ചെടുത്തിട്ടുണ്ട്.
രാജ്യത്ത് ആകെ ഇത്തരത്തില്‍ 17000 കോടിരൂപയാണ് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതെല്ലാം അര്‍ഹരായവര്‍ക്ക് തിരികെ നല്കി വരികയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.