വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Friday, April 19, 2024 2:16 AM IST
മലപ്പുറം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. വഴിക്കടവ് പുന്നക്കൽ സ്വദേശി ഷൗക്കത്തലിയാണ് അറസ്റ്റിലായത്.
വഴിക്കടവ് പോലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൗക്കത്തലിയുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് രണ്ട് കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ കണ്ടെത്തിയത്.
ഷൗക്കത്തലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് ചെടികളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.