മ​ക​ന്‍ തോ​ല്‍​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​കാം; അ​നു​ഗ്ര​ഹി​ക്ക​ണം: ആന്‍റ​ണി​യോ​ട് രാ​ജ്‌​നാ​ഥ് സിം​ഗ്
മ​ക​ന്‍ തോ​ല്‍​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​കാം; അ​നു​ഗ്ര​ഹി​ക്ക​ണം: ആന്‍റ​ണി​യോ​ട് രാ​ജ്‌​നാ​ഥ് സിം​ഗ്
Thursday, April 18, 2024 12:35 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും മ​ക​നാ​യ അ​നി​ലി​നെ അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് എ.​കെ. ആന്‍റണി​യോ​ട് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. അ​നി​ല്‍ ആ​ന്‍റണി ജ​യി​ക്കി​ല്ലെ​ന്ന ആന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​കാം ആന്‍റ​ണി അത്തരത്തിൽ പ്രതികരിച്ചതെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പ​ത്ത​നം​തി​ട്ടയിലെ എൻഡിഎ സ്ഥാനാർഥി അ​നി​ല്‍ ആ​ന്‍റണിയു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ന്‍റണി ത​നി​ക്ക് ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്. താ​ന്‍ ആ​ന്‍റണിയോ​ട് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തിന്‍റെ മ​ക​നാ​ണ് അ​നി​ല്‍. അ​തി​നാ​ല്‍ അ​നി​ലി​ന് വോ​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ലും അ​നു​ഗ്ര​ഹം ന​ല്‍​ക​ണം എ​ന്നാ​ണ്. അ​നി​ലി​ന് ബി​ജെ​പി​യി​ല്‍ വ​ലി​യ ഭാ​വി​യു​ണ്ടെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് കൂട്ടിച്ചേർത്തു.


പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന ആ​ന്‍റണിയു​ടെ സ​ത്യ​സ​ന്ധ​ത​യി​ല്‍ ത​നി​ക്ക് ഒ​രു സം​ശ​യ​വും ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​നു നേ​രേ ഒ​രു ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നിരവധി മ​ന്ത്രി​മാ​ര്‍ അ​ഴി​മ​തിക്കേ​സു​ക​ളി​ല്‍ ജ​യി​ലി​ല്‍ പോ​യി​ട്ടു​ണ്ട്.

ച​ന്ദ്ര​യാ​ന്‍ ദൗ​ത്യം വി​ജ​യി​ച്ചു.​ പക്ഷേ കോ​ണ്‍​ഗ്ര​സിന്‍റെ രാ​ഹു​ല്‍​യാ​ന്‍ ദൗ​ത്യം ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി​ട്ടും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​രി​ഹ​സി​ച്ചു. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<