കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
Thursday, April 18, 2024 6:38 AM IST
ന്യൂഡൽഹി: കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു. ഡൽഹിയിലെ രോഹിണി ഏരിയയിലെ ഹൈദർപൂർ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് സമീപമുള്ള മുനക് കനാലിൽ കുളിക്കാനിറങ്ങിയവരാണ് മരിച്ചത്.
ഹൈദർപൂർ ജലശുദ്ധീകരണ പ്ലാൻ്റിന് സമീപമായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് ലോക്കൽ പോലീസ് സംഘവും അഗ്നിശമന സേനയുടെയും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെയും (ഡിഡിഎംഎ) സംഘവും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, മൂവരും പ്രായപൂർത്തിയാകാത്തവരാണെന്നും കുളിക്കാൻ കനാലിൽ ഇറങ്ങിയ ഭലാസ്വ ഡയറിയിലെ താമസക്കാരാണെന്നും പോലീസ് പറഞ്ഞു.