രാജ്യത്ത് ജനസംഖ്യ 144.17 കോടി
Thursday, April 18, 2024 4:23 AM IST
ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് കണക്കാക്കുന്നതായി യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടുപിറകിൽ. 77 വർഷത്തിനകം ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ ജനസംഖ്യയുടെ 24 ശതമാനം 0-14 പ്രായപരിധിയിലുള്ളവരാണ്. 10-24 പ്രായപരിധിയിലുള്ളവർ 26 ശതമാനവും 15-64 പ്രായപരിധിയിലുള്ളവർ 68 ശതമാനവുമുണ്ട്. ഏഴ് ശതമാനം പേർ 65 വയസിന് മുകളിലുള്ളവരാണ്.
പുരുഷന്മാരുടെ ആയുർദൈർഘ്യം 71 വയസും സ്ത്രീകളുടേത് 74 വയസുമാണ്. 2011ൽ നടന്ന സെൻസസ് പ്രകാരം 121 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ.