ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി
Thursday, April 18, 2024 1:22 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജമ്മുകാഷ്മീർ സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.
കാഷ്മീരിലെ ഡിവിഷണൽ കമ്മീഷണർ വി.കെ. ബിദുരി, ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ബിലാൽ മൊഹിയുദ്ദീൻ എന്നിവർ ചൊവ്വാഴ്ച ഝലം നദിയിൽ മുങ്ങിമരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചു.
19 പേരുമായി പോയ ബോട്ട് മറിഞ്ഞ് ആറ് പേരാണ് നദിയിൽ മുങ്ങിമരിച്ചത്. മറ്റ് മൂന്ന് പേരെ കാണാതായി. പത്ത് പേരെ രക്ഷപ്പെടുത്തി.