ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ല: മദ്രാസ് ഹൈക്കോടതി
Wednesday, April 17, 2024 9:10 PM IST
ചെന്നൈ: സംഗീതജ്ഞൻ ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിനു മറുപടിയായാണ് കോടതിയുടെ വിമർശനം.
മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകൂ എന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജ ഈണം പകർന്ന 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
അപ്പീലിൽ തീരുമാനം ആകും വരെ ഗാനങ്ങളുടെ പകർപ്പവകാശത്തിലൂടെ നേടുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയോ, കോടതിക്ക് കൈമാറുകയോ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.