ക​ണ്ണൂ​ർ: കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ‍​ർ​ഥി ഷാ​ഫി പ​റ​മ്പി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലും സ​രി​നു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​പെ​ട്ട പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ശൈ​ല​ജ​യ്ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തെ​ന്നും സ​നോ​ജ് ആ​രോ​പി​ച്ചു.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും ഇ​ത്ത​രം മോ​ർ​ഫ് ചെ​യ്ത വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​രം വീ​ഡി​യോ കി​ട്ടി​യാ​ൽ ആ​രാ​ണ് ഷെ​യ​ർ ചെ​യ്യാ​തി​രി​ക്കു​ക എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

നേ​താ​വി​ന്‍റെ മ​നോ​ഭാ​വം ഇ​താ​ണെ​ങ്കി​ൽ അ​ണി​ക​ളു​ടെ കാ​ര്യം ചി​ന്തി​ക്കാ​മ​ല്ലോ. ത​ട്ടി​പ്പ്, കൊ​ല​പാ​ത​ക, സൈ​ബ​ർ ആ​ക്ര​മ​ണ സം​ഘ​ങ്ങ​ളാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ലു​ള്ള​തെ​ന്നും സ​നോ​ജ് പ​റ​ഞ്ഞു.