തെരഞ്ഞെടുപ്പ്: 26ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും
Wednesday, April 17, 2024 4:05 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്സി, സബ് സെന്റർ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ആരോഗ്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവർത്തിക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഒരു സ്പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി.