തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച കോ​ട്ട​യ​ത്ത്
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച കോ​ട്ട​യ​ത്ത്
Wednesday, April 17, 2024 1:18 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര പൂ​രം കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റി. ഇ​നി​യു​ള്ള​ത് ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​ദി​വ​സ​ങ്ങ​ളാ​ണ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ ഗാ​ന്ധി വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തി​രു​ന​ക്ക​ര​യി​ലെ​ത്തും.

കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ രാ​ഹു​ലി​ന്‍റെ ഏ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​ണി​ത്. വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ന്‍, പി.​ജെ. ജോ​സ​ഫ്, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സി.​പി.​ജോ​ണ്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കും.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ ‌‌പ്ര​ചാ​ര​ണാ​ർ​ഥം സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി 19നു ​കു​മ​ര​കം, കു​ട​മാ​ളൂ​ര്‍, നാ​ട്ട​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വ​വും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മ​ന്ത്രി പി. ​പ്ര​സാ​ദ്, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, എം. ​സ്വ​രാ​ജ്, സി.​എ​സ്. സു​ജാ​ത, വി​ജു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.


പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഐ​സ​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം 22നു ​പൊ​ന്‍​കു​ന്ന​ത്തു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദാ കാ​രാ​ട്ട് പ്ര​സം​ഗി​ക്കും. വ​നി​താ റാ​ലി​യും പാ​ര്‍​ല​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കാ​യി കു​ടും​ബ​യോ​ഗ​ങ്ങ​ളി​ല്‍ പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍ പ്ര​സം​ഗി​ക്കു​ന്നു​ണ്ട്. ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ദ്ദ 19ന് ​കോ​ട്ട​യ​ത്ത് റോ​ഡ് ഷോ​യി​ലും തി​രു​ന​ക്ക​ര​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<