മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, April 17, 2024 4:14 AM IST
റാ​ഞ്ചി: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ലെ മു​ഫാ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള ലു​ദ്ര​ബാ​സ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ ജാ​നോ, അ​ഞ്ചും ഒ​ന്നും വ​യ​സു​ള്ള മ​ക്ക​ളെ​യും ഗു​രു​ച​ര​ൺ പാ​ഡി​യ എ​ന്ന​യാ​ളാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​പാ​ന​ത്തെ ചൊ​ല്ലി ഗു​രു​ച​ര​ണും ഭാ​ര്യ​യും ത​മ്മി​ൽ മി​ക്ക​പ്പോ​ഴും വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് ഗു​രു​ച​ര​ൺ കോ​ടാ​ലി​കൊ​ണ്ട് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<