കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല
Tuesday, April 16, 2024 11:05 PM IST
ടെഹ്റാൻ: കാലാവസ്ഥ പ്രതികൂലമായതിനാൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ എംബസി അധികൃതർക്ക് കഴിഞ്ഞില്ല.
മോശം കാലാവസ്ഥയെ തുടർന്ന് കപ്പൽ തുറമുഖത്തെ അടുപ്പിക്കാനായില്ലെന്നും അതുകൊണ്ടാണ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ സാധിക്കാത്തതെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ഉള്ളതെന്നും എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇവരെ കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
കടൽനിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ 13നാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. നാലു മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.