ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; 26 കെഎസ്ആർടിസി ജീവനക്കാരുടെ പണിപോയി
Tuesday, April 16, 2024 9:49 PM IST
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ നൂറുപേരാണ് കുടുങ്ങിയത്.
ഇതിൽ താത്കാലിക ജീവനക്കാരായ 26 പേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ പറഞ്ഞു.
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉത്തരവിട്ടിരുന്നു.
മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയവരെ കണ്ടെത്തിയത്. സ്റ്റേഷന് മാസ്റ്റര്‍, മെക്കാനിക്ക് ജീവനക്കാര്‍, 49 ഡ്രൈവര്‍മാര്‍, 22 കണ്ടക്ടര്‍മാർ എന്നിവരെയാണ് പിടികൂടിയത്.