പ്രധാനമന്ത്രിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
Tuesday, April 16, 2024 4:35 PM IST
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ അടിത്തറ തകർക്കാൻ മോദി ശ്രമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറം മമ്പാട് നടത്തിയ റോഡ് ഷോയിൽ രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. പ്രധാനമന്ത്രിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുകയാണ്. തകർക്കാൻ നോക്കുകയാണ്. പ്രധാനമന്ത്രിക്ക് ഇന്ത്യ എന്താണെന്നു ഒരു ധാരണയും ഇല്ലെന്നും രാഹുൽ പറഞ്ഞു.
ആശയത്തിന്റെ കാര്യത്തിൽ എൽഡിഎഫിനോട് അഭിപ്രായ വ്യത്യാസമുണ്ട്. എങ്കിലും എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങൾ ആണെന്നും രാഹുൽ പറഞ്ഞു.