സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും
Tuesday, April 16, 2024 2:07 PM IST
തൃശൂർ: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ച നടപടി ഉടൻ പിൻവലിക്കില്ല. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് 10 ദിവസം മുന്‍പ് മരവിപ്പിച്ചത്.
ഈ നടപടിയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.
അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാദം. അക്കൗണ്ടിൽനിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് 5.10 കോടി രൂപയാണ്.