ആലപ്പുഴയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
Monday, April 15, 2024 11:01 PM IST
ആലപ്പുഴ: ആലപ്പുഴയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യുഡിഎഫ് നടത്തിയ നാടകത്തെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. വളഞ്ഞവഴി ബീച്ചിലാണ് സംഭവം.
സിപിഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് പ്രവർത്തകർ വേദിയിലേക്ക് ഇരച്ചു കയറിയത്. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കൈയങ്കാളിയുമുണ്ടായി.
പോലീസ് എത്തി ലാത്തി വീശിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. കനത്ത പോലീസ് കാവലിൽ നാടകം തുടർന്നു.