തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെര. കമ്മീഷന്റെ പരിശോധന
Monday, April 15, 2024 11:56 AM IST
ചെന്നൈ: രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധന നടത്തി. മെെസൂരില്നിന്ന് നീലഗിരി ഗൂഡല്ലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സംഭവം.
തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാനാണ് പ്രധാനമായും രാഹുല്‍ ഇവിടെയെത്തിയത്. രാഹുല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇവിടെ കാത്തുനിന്ന ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങളാണ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത്. പരിശോധനയുടെ ദൃശ്യങ്ങൾ സ്ക്വാഡ് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.
സമീപദിവസങ്ങളില്‍ ഫ്ലൈയിംഗ് സ്ക്വാഡ് തമിഴ്നാട്ടില്‍ പരിശോധന വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഹെലികോപ്റ്ററും സ്ക്വാഡ് പരിശോധിച്ചിരുന്നു.