യുപിയിൽ ഇരുനില വീട് തകർന്ന് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു
Monday, April 15, 2024 1:23 AM IST
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഇരുനില വീട് തകർന്നതിനെ തുടർന്ന് നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ജൻസത് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ജില്ലാ ഭരണകൂടവും പോലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അപകടത്തിൽപ്പെട്ട 15 പേരെ ഉടൻതന്നെ രക്ഷപെടുത്തിയിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.