ആലപ്പുഴയില്‍ നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി
Sunday, April 14, 2024 11:08 PM IST
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടമുണ്ടായത്.
കഞ്ഞിക്കുഴി ജിഎസ്ആർ ടെക്സ്റ്റൈൽസിന്റെ ചില്ലുതകർത്ത കാർ കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇടിച്ചു തകർത്തു.
അപകടത്തിൽ കടയുടെ മുൻഭാഗത്തുള്ള ഗ്ലാസുകൾ പൂർണമായും തകർന്നു. സംഭവത്തിൽ മാരാരിക്കുളം പോലീസ് കേസെടുത്തു.