ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു
Sunday, April 14, 2024 9:48 PM IST
മസ്കറ്റ്: ഒമാനിൽ ശക്തമായ മഴയിൽ മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. അടൂർ കടന്പനാട് സ്വദേശി സുനിൽകുമാറാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കാണാതായ എട്ടു പേരില്‍ നാലു പേര് കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. സമദ് അല്‍ ശാനിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെയാണ് മരണം 12 ആയി ഉയര്‍ന്നത്.
മസ്കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്.
വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏർലി വാണിംഗ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.